Friday, December 21, 2012

kim ki duk ...malayalam

ഡുക്ക് എന്ന മാന്ത്രികന്‍

മനുഷ്യബന്ധങ്ങളുടെ ആഴക്കാഴ്ചകള്‍ അഭ്രപാളിയില്‍ പകര്‍ത്തിയ വിഖ്യാത കൊറിയന്‍ സംവിധായകന്‍
കിം കി ഡുക്കുമായുള്ള കൂടിക്കാഴ്ചയുടെ വര്‍ത്തമാനങ്ങള്‍...

ജി. പ്രജേഷ്സെന്‍
ചെമ്പക മരത്തിന്‍െറ ചുവട്ടില്‍ ഒരു ധ്യാന ബുദ്ധനെപ്പോലെയായിരുന്നു ആ ഇരിപ്പ്. തിരക്കുകള്‍ക്കിടയില്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെപ്പോലെ നിസ്സഹായമായ ഇരിപ്പ്. ആദ്യദിവസത്തെ പരിചയംപുതുക്കി അടുത്തുചെന്നപ്പോള്‍ തലമുടിക്കെട്ടില്‍നിന്ന് ഒരു കറന്‍സി നോട്ടെടുത്ത് എനിക്കുനേരെ നീട്ടി. പിന്നെ പതിയെ അത് ചുരുട്ടി മുഖത്തോടടുപ്പിച്ചു. ഞൊടിയിടയില്‍ ആ കറന്‍സി വായുവില്‍ അലിഞ്ഞുപോയതുപോലെ തോന്നി.
എന്‍െറ മുഖത്തെ വിസ്മയം കണ്ടപ്പോള്‍ ആ മുഖത്ത് ചിരിപടര്‍ന്നു; പിന്നെ ചെമ്പകപ്പൂവെടുത്ത് മറ്റൊരു ജാലവിദ്യ. ഒരുവേള ഇതൊരു തെരുവു മാന്ത്രികനാണോ എന്ന് സംശയിച്ചുനിന്നപ്പോള്‍ കൊറിയന്‍ ചുവയുള്ള ഇംഗ്ളീഷില്‍ എങ്ങനെയുണ്ട് മാജിക് എന്ന് ചോദിച്ചു. ലോക സിനിമയുടെ ചിറകില്‍നിന്ന്, ഇന്ത്യന്‍ ചലച്ചിത്ര ലോകം സ്നേഹത്തോടെ അടര്‍ത്തിയെടുത്ത കിം കി ഡുക്ക് ആയിരുന്നു ആ മാന്ത്രികന്‍.
ഗോവയില്‍ നടക്കുന്ന 43ാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തന്‍െറ ചിത്രങ്ങളുടെ പാക്കേജുകളുമായത്തെിയ ഡുകിന്‍െറ ചലച്ചിത്ര ജാലവിദ്യ പോലത്തെന്നെയായിരുന്നു വ്യക്തി എന്ന വിസ്മയവും. മണ്ഡോവി നദീതീരത്തെ ചലച്ചിത്ര മാമാങ്കത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പറന്നത്തെുമ്പോള്‍ കൈയില്‍ കരുതിയിരുന്ന ടാബില്‍ പുതിയ സിനിമയുടെ തിരക്കഥകൂടി എഴുതുകയായിരുന്നു ഡുക്ക്.
വാര്‍ത്താസമ്മേളനത്തിനുശേഷം അധികമൊന്നും മിണ്ടാതെ മീഡിയാ സെന്‍റര്‍ വിട്ട ഡുക്ക് തന്‍െറ ഇംഗ്ളീഷ് ഭാഷയിലുള്ള പരിചയക്കുറവ് കാരണം ആരുമായും സംസാരിക്കാന്‍ ഇഷ്ടപ്പെട്ടില്ല. പുറത്തിറങ്ങുംമുമ്പേ മാധ്യമങ്ങളില്‍നിന്ന് രക്ഷപ്പെടുത്തി ഡുക്കിനെ സംഘാടകര്‍ ഒരു ശീതീകരിച്ച മുറിയിലടച്ചു.
അവിടെ നിര്‍ഭാഗ്യവശാല്‍ കടന്നുകൂടിയപ്പോഴാണ് ആ ചലച്ചിത്ര വിസ്മയത്തെ അടുത്തറിയാനായത്. വിഖ്യാത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ മാത്രമാണ് ഡുക്കിനൊപ്പം ആ മുറിയില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ സിനിമകളെക്കുറിച്ചും ലോക സിനിമകളെക്കുറിച്ചും ഡുക്ക് ചര്‍ച്ചകളിലേക്ക് തിരിഞ്ഞു. ഇന്ത്യന്‍ ഹൃദയം തുടിക്കുന്ന സിനിമയാണ് ആങ് ലീയുടെ ‘ലൈഫ് ഓഫ് പൈ’ എന്നു പറഞ്ഞു. പക്ഷേ, കൊട്ടിഘോഷിക്കപ്പെട്ട ‘സ്ളംഡോഗ് മില്യനെയര്‍’ തന്നെ അത്രത്തോളം ആകര്‍ഷിച്ചില്ളെന്ന് സമ്മതിക്കാനും ധൈര്യം കാട്ടി. പുരസ്കാരങ്ങളും പ്രോത്സാഹനവുമാണ് സിനിമയിലെ പുതിയ പരീക്ഷണങ്ങള്‍ക്ക് ധൈര്യം പകരുന്നതെന്നും ഹൃദയവും ലെന്‍സും ചേര്‍ത്തുവെച്ച് രചിക്കുന്ന കവിതയാണ് സിനിമയെന്നും ഡുക്ക് പറഞ്ഞിരുന്നു.
ഒരു മണിക്കൂര്‍ നേരം ആ തണുത്ത മുറിയില്‍ ചെലവഴിച്ചിട്ടും ഭാഷയുടെ വരമ്പുകള്‍ നോവിച്ചതുകാരണം അധികമൊന്നും സംസാരിക്കാതെ ഒഴിഞ്ഞുമാറാനാണ് ഡുക്ക് ശ്രമിച്ചത്. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ചിരിച്ചു. പിന്നെ രണ്ടുവര്‍ഷം കഴിഞ്ഞ് കേരളത്തില്‍ കാണാമെന്ന് മുറിഞ്ഞ ഇംഗ്ളീഷില്‍ പറഞ്ഞൊപ്പിച്ച് കൊറിയന്‍ വിസ്മയം നടന്നു നീങ്ങി. 20ാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കേരളത്തിലെ തന്നെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക് മികച്ചൊരു സിനിമയുമായി എത്തുമെന്ന് വാക്കു പറഞ്ഞിട്ടായിരുന്നു ആ യാത്ര. സിനിമക്ക് ഭാഷയില്ളെന്നും എന്‍െറ സിനിമകള്‍ എനിക്കുവേണ്ടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിറങ്ങി.
നവംബര്‍ 23നായിരുന്നു ഗോവന്‍ അന്താരാഷ്ട്ര മേളയില്‍ കിം കിയുടെ നാട്ടുകാരന്‍ ജിയോന്‍ സൂയില്‍ സംവിധാനം ചെയ്ത ‘പിങ്ക്’ പ്രദര്‍ശിപ്പിച്ചത്. ഇനോക്സ് ഒണ്‍ എന്ന തിയറ്ററില്‍ സിനിമയുടെ അവസാന മിനിറ്റില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അവശേഷിച്ചത്.
ആ കൂട്ടത്തില്‍നിന്ന് കിം കി ഡുക്ക് പതിയെ പുറത്തേക്ക് നടന്നു. സിനിമയെക്കുറിച്ച് അഭിപ്രായമൊന്നും പറയാതെ പുറത്തെ ചെമ്പക മരച്ചുവട്ടില്‍ വന്നിരുന്നു. സൗഹൃദം പുതുക്കാന്‍ ചെന്നപ്പോള്‍ ചിരിച്ച് എതിരേല്‍ക്കുന്നതിനു പകരം മാജിക് കാട്ടിയാണ് സ്വീകരിച്ചത്. വെള്ളിത്തിരയില്‍ ജീവിതത്തിന്‍െറ ചൂടും തണുപ്പും കണ്ണീരിന്‍െറ കനവും സ്നേഹത്തിന്‍െറ ഗാഢമായ വേദനയുമെല്ലാം വരച്ചിടുന്ന മാന്ത്രികന്‍ ജീവിതത്തിലുമൊരു ജാലവിദ്യക്കാരനാണെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല.
കൈയിലിരുന്ന ടാബ് അല്‍പനേരം അന്തരീക്ഷത്തില്‍ നിര്‍ത്താനും ചെമ്പകപ്പൂ സ്വന്തം കൈയില്‍നിന്ന് കൊറിയന്‍ താരത്തിന്‍െറ ചെവിയിലേക്ക് പറപ്പിക്കാനും കൈയടക്കമുള്ള ഒരു മാന്ത്രികനെപ്പോലെ ഡുക്കിനു കഴിഞ്ഞു. സ്വന്തം ജാലവിദ്യ സിനിമപോലെ അദ്ദേഹം ആസ്വദിക്കുന്നുണ്ട്.
1960 ഡിസംബറില്‍ സൗത് കൊറിയയിലെ ബംഗ്വായില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച ഡുക്കിന്‍െറ കുട്ടിക്കാലവും കൗമാരവും വേദനകള്‍ നിറഞ്ഞതായിരുന്നു. കാലം കൗമാരത്തിന്‍െറ മീശമുളപ്പിച്ചപ്പോള്‍ ജീവിതം ഉരുക്ക് ഫാക്ടറിയിലേക്ക് പറിച്ചുനടപ്പെട്ടു. കാരിരുമ്പിന്‍െറ പൊള്ളുന്ന കാഠിന്യമായിരുന്നു അന്നത്തെ ജീവിതത്തിന്. തൊഴിലിടം പീഡനത്തിന്‍െറയും വേദനയുടെയും വേലിയേറ്റക്കാലം കൂടിയായിരുന്നു.
ഉരുക്കു കമ്പനിയില്‍നിന്ന് ഡുക്ക് തന്‍െറ ജീവിതം ചിത്രശാലയിലേക്കാണ് പറിച്ചുനട്ടത്. അങ്ങനെ 1990ല്‍ പാരിസിലേക്ക് ഫൈന്‍ ആര്‍ട്സ് പഠിക്കാന്‍ തിരിച്ചു. ചിത്രകലയിലെ ജന്മവാസന പുതുക്കിപ്പണിയാന്‍ നവനഗരത്തില്‍ മൂന്നുവര്‍ഷം ഫൈന്‍ ആര്‍ട്സ് പഠനം കഴിഞ്ഞ് മടങ്ങിയത്തെിയ ഡുക്കിന്‍െറ ഉള്ളില്‍ ജീവന്‍തുളുമ്പുന്ന ചിത്രങ്ങളായിരുന്നു. കാന്‍വാസുകളും കടലാസും മതിയാവാതെവന്നു സ്വന്തം ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍. ഓരോ രാത്രികളിലും പകല്‍ക്കാഴ്ചയില്‍ കണ്ട ചിത്രങ്ങള്‍ വരച്ചുവെച്ചു. പിന്നെ പിന്നെ ആ ചിത്രങ്ങള്‍ കാന്‍വാസിന്‍െറ വെള്ള ചതുരത്തില്‍ ഒതുങ്ങാതായി. വലിയ വലിയ ജീവിത ചിത്രങ്ങള്‍ കഥാപാത്രങ്ങളായ വെള്ളിത്തിരയിലേക്ക് ആ രചനകള്‍ നടന്നു കയറി.
അങ്ങനെ 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ സ്വപ്നങ്ങളുടെ ചിത്രം വരച്ചിട്ട ആദ്യ തിരക്കഥ സമര്‍പ്പിച്ചു. ഉള്ളില്‍ ജീവിതത്തിന്‍െറ പച്ചരക്തം പുരട്ടിയെഴുതിയ തിരക്കഥ ആ മേളയില്‍ ഒന്നാമതത്തെി. പിന്നെ വൈകാതെ 1995ല്‍ ആദ്യ സിനിമ പിറന്നു -‘ക്രോക്കൊഡൈല്‍.’ സ്വന്തം തിരക്കഥയില്‍ എഴുതിവെച്ച ആ ലോ ബജറ്റ് സിനിമ കൊറിയയുടെ അതിര്‍വരമ്പുകള്‍ കടന്ന് ലോകത്തിന്‍െറ മേലാപ്പിലേക്ക് പറന്നു. പിന്നെ ‘വൈല്‍ഡ് അനില്‍മസ്’, ‘ബ്രിഡ്കേജ് ഇന്‍’, ‘റിയല്‍ ഫിക്ഷന്‍’ തുടങ്ങി ഓരോ വര്‍ഷവും ഓരോ വിസ്മയങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു.
2003ല്‍ ‘സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്‍റര്‍ ആന്‍ഡ് സ്പ്രിങ്’ എന്ന മാസ്റ്റര്‍പീസിലൂടെ ഡുക്ക് ലോക സിനിമാ ചരിത്രത്തില്‍ ഉരുക്കുകൊണ്ട് പേരെഴുതിവെച്ചു. തന്‍െറ എക്കാലത്തെയും മികച്ച സിനിമ സ്പ്രിങ് സമ്മര്‍ തന്നെയാണെന്ന് പറയുമ്പോഴും ‘ത്രി അയേണ്‍’, ‘ബ്രീത്ത്’, ‘ഡ്രീം’ എന്നിവ എന്നും സന്തോഷം നല്‍കുന്ന മക്കളാണെന്നാണ് ഡുക്ക് പറഞ്ഞത്.
അല്‍പനാളത്തെ മൗനത്തിനുശേഷം ഗോവന്‍ ഫെസ്റ്റിവലിലൂടെ തിരിച്ചത്തെിയ ഡുക്കിന്‍െറ പുതിയ ചിത്രമായ ‘പിയാത്ത’യിലുടനീളം ഉള്ളില്‍ ഉറഞ്ഞുകിടക്കുന്ന മാനസിക സമ്മര്‍ദവും പ്രതിഷേധവും കാണാമായിരുന്നു. അമ്മയെന്ന മഹിത സാന്നിധ്യം എത്രമാത്രം നിര്‍വചനാതീതമാണെന്ന് കാട്ടിത്തരാനാണ് പിയാത്ത എന്ന സിനിമയൊരുക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അമ്മയുടെ നന്മ ഈ ലോക ജീവിതത്തില്‍ മറ്റൊരു ബന്ധത്തിനും നല്‍കാനാവില്ളെന്ന കാഠിന്യമുള്ള സത്യം പറയുക മാത്രമാണ് പിയാത്തയിലൂടെ ചെയ്തത്.
തന്‍േറടിയായ ചെറുപ്പക്കാരനെ തേടി അമ്മയാണെന്ന അവകാശവുമായി എത്തുന്ന സ്ത്രീയിലൂടെ വികസിക്കുന്ന കഥ ദുഷ്ടനായ യുവാവിന്‍െറ ഉള്ളിലെ നന്മ ചികഞ്ഞെടുക്കുകയാണ്. സ്വന്തം അമ്മയാണോ എന്ന് പരീക്ഷിച്ചറിയാന്‍ അയാള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ സാധാരണ ഹൃദയമുള്ളവര്‍ക്ക് കണ്ടിരിക്കാന്‍ ആകാത്തവിധം പൈശാചികമാണ്. ഇത്ര പൈശാചിക രംഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നോ എന്നു ചോദിച്ചപ്പോള്‍ ഇതിലും പൈശാചികമാണ് മനുഷ്യന്‍െറ യഥാര്‍ഥ മനസ്സും ജീവിതവുമെന്നാണ് ഡുക്ക് പറഞ്ഞത്.
പുതുതായി തയാറാക്കുന്ന സിനിമ മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായൊരു കഥയാണ് പറയുന്നതെന്നും 21 സീനുകള്‍ എഴുതി പൂര്‍ത്തിയാക്കിയെന്നും ഡുക്ക് ചെമ്പക മരച്ചുവട്ടിലെ കൂടിക്കാഴ്ചക്കിടയില്‍ പറഞ്ഞു. യാത്രയിലും നടത്തത്തിലും ഒറ്റക്കിരിക്കുമ്പോള്‍ പുതിയ സിനിമയുടെ തിരരൂപം ടാബിള്‍ ടൈപ്പ് ചെയ്തിടും. ആ സീനുകള്‍ പിന്നെ ക്രമമായി അടുക്കിച്ചേര്‍ക്കുകയേ വേണ്ടൂ. സംസാരത്തിനിടയില്‍ അല്‍പം മൗനത്തിലായി. ടാബെടുത്ത് പുതിയ ചിത്രത്തിന്‍െറ തിരക്കഥയിലൊരു തിരുത്തല്‍ വരുത്തി. പിന്നെ കൊറിയന്‍ ഭാഷയില്‍ ടൈപ്പ് ചെയ്ത ആ തിരക്കഥ ഒരു മിന്നില്‍പോലെ വിരലമര്‍ത്തി കാണിച്ചുതന്നു. വരാന്‍ പോകുന്ന ഒരു മഹാദ്ഭുതത്തിന്‍െറ ചൈതന്യമുണ്ടായിരുന്നു ആ കാഴ്ചയില്‍.
അങ്ങകലെ കേരളമെന്നൊരു നാടുണ്ട്. അവിടെ ആത്മാവിനൊപ്പം ഡുക്കിന്‍െറ ചിത്രം ഒട്ടിച്ചുചേര്‍ത്തൊരു ജനതയുണ്ടെന്ന് പറഞ്ഞപ്പോള്‍ ചിരി മാത്രമല്ല, സന്തോഷമുള്ളൊരു ഉറപ്പും തന്നു. ‘ഇന്ത്യയെന്നാല്‍ മുംബൈയും ഗോവയും ദില്ലിയും മാത്രമായിരുന്നു എനിക്ക്. പക്ഷേ, കേരളമെന്ന ലോകം കാണാന്‍ കൊതിയുണ്ട്. വരും, പുതിയ ചിത്രവുമായി ആ സ്വപ്നഭൂമിയില്‍’.
ഇത്രയും പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അടുത്ത തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന സ്വപ്നചിത്രമായ ‘സ്പ്രിങ്, സമ്മര്‍...’ കഴിഞ്ഞ് ഇരച്ചത്തെിയ ജനം ഡുക്കിനെ വളഞ്ഞു. അവിടെ ആ സ്നേഹത്തിരക്കിന്‍െറ ഓളങ്ങളില്‍നിന്ന് സംഘാടകര്‍ വെളുത്ത വി.ഐ.പി കാറില്‍ കയറ്റി യാത്രയാക്കി.
യാത്ര പറഞ്ഞുപോകുമ്പോഴും സംസാരിക്കുമ്പോഴും കൈയടക്കമുള്ള ആ മാന്ത്രികന്‍ കേരളമെന്ന കൊച്ചുനാട്ടില്‍ വരുമെന്ന് വിരല്‍ഭാഷയിലൂടെ ഉറപ്പുപറഞ്ഞു. കൈവീശി കവിള്‍ തടവി പോയിമറയുമ്പോള്‍ ഗോവയുടെ മണ്ണില്‍ ഡുക്കിന്‍െറ സ്നേഹത്തിന്‍െറ മുത്തുകള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു.

ozhimuri ..madhupal movie

ഒഴിമുറിയിലെ
വൈറ്റ് ടൈഗര്‍

ജി. പ്രജേഷ് സെന്‍

കുറ്റിക്കാടിനുള്ളിലെ ഒളിയിടങ്ങളെ ഭേദിച്ച് ഇടക്കിടെ ഇടിനാളം പോലെ വന്നുപോകുന്ന അവന്‍െറ സാന്നിധ്യം യുദ്ധഭൂമിയില്‍ ഭീതിയുടെ കാര്‍മേഘം സൃഷ്ടിക്കും. നിശ്ശബ്ദമായ വരവാണ്, ശാന്തനായ ഒരു കൊമ്പനാനയെപ്പോലെ പതിഞ്ഞു പതിഞ്ഞത്തെി പിന്നെ വീറും വാശിയും മുഖത്തണിഞ്ഞ് നിമിഷനേരംകൊണ്ട് ഭ്രാന്തന്‍ കടുവയായിമാറും. പിന്നെ, കണ്ണില്‍ കാണുന്നതൊക്കെ നിര്‍ഭയം കടിച്ചുതുപ്പും. കരേന്‍ ഷഖ്നാസ് റോവ് എന്ന റഷ്യന്‍ സംവിധായകന്‍െറ ഏറ്റവും പുതിയ യുദ്ധസിനിമയായ ‘ദ വൈറ്റ് ടൈഗറി’ലെ വിവരണമാണിത്. രണ്ടാംലോകയുദ്ധകാലത്ത് റഷ്യ-ജര്‍മന്‍ യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമ സമകാലിക യുദ്ധസിനിമകള്‍ക്ക് ശക്തമായൊരു മറുപടിയാണ്.
ചിത്രത്തില്‍ ഇയാന്‍ നൈഡെനോവ് എന്ന ടാങ്ക് ഡ്രൈവറുടെ വിചിത്രമായ കഥയാണ് സംവിധായകന്‍ പറയുന്നത്. ജര്‍മന്‍ ടാങ്കുകളുടെ ആക്രമണത്തില്‍ 90 ശതമാനം പൊള്ളലേറ്റ ഇയാനെ പട്ടാള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ആ ആശുപത്രിവാസത്തില്‍ ഡോക്ടര്‍മാരെ വിസ്മയിപ്പിച്ചുകൊണ്ട് ഇയാന്‍ വേഗത്തില്‍ സുഖംപ്രാപിക്കുന്നു. 90 ശതമാനം പൊള്ളലേറ്റ ഒരാള്‍ സുഖംപ്രാപിച്ചാലുണ്ടാവുന്ന പരിക്കുകളോ അടയാളങ്ങളോ അയാളില്‍ ഉണ്ടായിരുന്നില്ല. ഒപ്പം, പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവും. മറവിയുടെ ആഴത്തില്‍ സ്വന്തം പേരുപോലും ഓര്‍ക്കാനാവാത്ത ഇയാന്‍ പക്ഷേ, പ്രവര്‍ത്തിപ്പിക്കലിന്‍െറ തന്‍െറ ടാങ്കര്‍ തന്ത്രം മറന്നില്ല. മറന്നില്ളെന്നു മാത്രമല്ല, ഓര്‍മയില്‍ മുഴുവന്‍ പ്രഹരശേഷിയുമുള്ള ജര്‍മന്‍ ടാങ്കറായ വൈറ്റ് ടൈഗറിനെക്കുറിച്ചുള്ള വേവലാതിയായിരുന്നു.
‘അവന്‍ വരും, നിശ്ശബ്ദതയെ മുറിച്ചുമാറ്റി, തീതുപ്പി, രക്തം കുടിച്ച് കടന്നുപോകു’മെന്ന് ഇയാന്‍ പറയുന്നുണ്ടെങ്കിലും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അത് വകവെക്കുന്നില്ല. പക്ഷേ, നിശ്ശബ്ദ താഴ്വരയില്‍ അവന്‍ വലിയ പ്രഹരശേഷിയോടെ കടന്നുവരുന്നു. ഇയാന്‍െറ കണക്കുകൂട്ടലുകള്‍ തെറ്റിക്കാതെ അവന്‍ എത്തുന്നു. എങ്കിലും, ആ കരുത്തനായ ജര്‍മന്‍ ടാങ്കറിനെ പ്രതിരോധിക്കാനാകാതെ റഷ്യന്‍ പട പിന്നാക്കം പോകുന്നു.
ഈ ചിത്രത്തിലെ നായകനായ ഇയാനും വില്ലനായ ജര്‍മന്‍ വൈറ്റ് ടൈഗര്‍ ടാങ്കറും നമ്മളിലുണ്ടാക്കുന്ന വികാരം പലതാണ്. യുദ്ധമുഖത്ത് നിസ്സഹായനായി നില്‍ക്കുന്ന ഇയാന്‍െറ കൈകളില്‍ ഒരു പിസ്റ്റളെങ്കിലും പിടിപ്പിച്ചുകൊടുക്കാന്‍ നമ്മള്‍ ആഗ്രഹിച്ചുപോകും.
അതേസമയം, മരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന് പതിയെ പതിയെ പൊന്തിവരുന്ന വൈറ്റ് ടൈഗറിനെ നമ്മള്‍ വല്ലാതെ പേടിക്കും. പക്ഷേ, ഭയത്തിനിടയിലും ആ വരവ് നമ്മള്‍ ഇഷ്ടപ്പെടും. ശാന്തനായി കടന്നുവരുമ്പോള്‍ ആ മുഖത്ത് പക്ഷേ, രൗദ്രഭാവമുണ്ടാകും. ഏത് പ്രദേശമാണ് അതിന്‍െറ ഗര്‍ജനത്തില്‍ കത്തിയമരുന്നതെന്ന് നമുക്ക് തിരിച്ചറിയാനാകില്ല. പ്രവചിക്കാനാകാത്തവിധം ക്ഷോഭവും ചുമലിലേറ്റിയാണ് ആ ജീവനില്ലാത്ത യുദ്ധയന്ത്രം സീനില്‍ എത്തുന്നത്. പക്ഷേ, അതിന്‍െറ വരവിലും പോക്കിലും പ്രേക്ഷകന്‍ കസേരക്ക് മുകളില്‍ കാലുകള്‍ കയറ്റിയിരുന്ന് പ്രാര്‍ഥിച്ചുപോകും.
ഗോവയിലെ 43ാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലോക സിനിമകളുടെ മത്സരവിഭാഗത്തില്‍ അവതരിപ്പിച്ച ‘വൈറ്റ് ടൈഗര്‍’ കണ്ടിറങ്ങിയ പലരും ചിത്രത്തിലെ ഒരു കഥാപാത്രത്തെപോലെയാണ് ആ വെളുത്ത ടാങ്കിനെ കണ്ടത്. അത്രമാത്രം തനിമ നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞു. ഇയാനും ജര്‍മന്‍ ടാങ്കറും സിനിമയിലഭിനയിച്ച രണ്ട് മനുഷ്യരായി നമുക്ക് അനുഭവപ്പെട്ടത് അതിന്‍െറ അവതരണത്തിലെ മികവാണ്.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മധുപാല്‍ സംവിധാനം ചെയ്ത ‘ഒഴിമുറി’ കണ്ടിറങ്ങിയ വിദേശ സിനിമ പ്രവര്‍ത്തക ജാമില്ല പറഞ്ഞത് അതിലെ പ്രധാന കഥാപാത്രമായ താണുപിള്ള ഓരോ സീനില്‍ വരുമ്പോഴും ആ വൈറ്റ് ടൈഗര്‍ ടാങ്കിനെ ഓര്‍മവരും എന്നാണ്. ലാല്‍ അവതരിപ്പിച്ച താണുപിള്ളയെന്ന ‘ഒഴിമുറി’യിലെ കേന്ദ്ര കഥാപാത്രം കടന്നുവരുന്ന ഓരോ രംഗത്തിലും സ്തോഭം നിറച്ച മുഖമാണ് നമ്മള്‍ കാണുന്നത്.
ഉള്ളില്‍ നിറയെ മുറിവുകളുടെ നീറ്റല്‍ പേറി നടക്കുന്ന താണുപിള്ള ഏത് സാഹചര്യത്തിലും പൊട്ടിത്തെറിക്കാവുന്ന ഒരു ടാങ്കര്‍തന്നെയാണ്. അത് ആരുടെ നേര്‍ക്കാണ് വെടിയുതിര്‍ക്കുന്നതെന്നും പറയാന്‍ കഴിയില്ല. സ്നേഹമെന്ന വികാരത്തിന്‍െറ ഉണങ്ങിവരണ്ട കറുത്ത ഒരവശിഷ്ടമാണ് ലാലിന്‍െറ താണുപിള്ള. പിതാവിന്‍െറ ഉള്ളില്‍നിന്ന് തെറിച്ചുവീണു കിട്ടിയ പ്രതിഷേധത്തിന്‍െറ നോവാണ് താണുപിള്ളയെന്ന കഥാപാത്രത്തിന്‍െറ ശക്തി. ജീവിതത്തിന്‍െറ സായാഹ്നത്തില്‍ വിവാഹമോചനം തേടി കോടതി കയറുന്ന ഭാര്യയുടെ മുന്നില്‍ വെറുപ്പിന്‍െറ അവതാരം മാത്രമല്ല താണുപിള്ള. എല്ലാ ദുര്‍മേദസ്സുകളും കെട്ടിത്തൂക്കിയ വലിയൊരു കോപത്തിന്‍െറ സത്വം. ആ വേഷം ഇത്രയും ശക്തിയോടെ അവതരിപ്പിച്ചത് ലാല്‍ എന്ന നടനാണെന്ന് വിശ്വസിക്കാനാകില്ല. അത്രമാത്രം മാറിപ്പോയി കഥാപാത്രവും ലാല്‍ എന്ന സമകാലിക നടനും. ഓരോ ചെറു സ്വീക്വന്‍സിലും താണുപിള്ള നോട്ടത്തിലും സംഭാഷണത്തിലും വ്യക്തിത്വം പുലര്‍ത്തുന്നുണ്ട്. പഴയകാലത്തിലേക്ക് സിനിമകള്‍ നടക്കുമ്പോള്‍ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങള്‍ കാഴ്ചയെ മടുപ്പിക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ പല ചരിത്രസിനിമകളും മൂക്കുകുത്തി വീണത് പ്രേക്ഷകന്‍െറ യുക്തിയെ ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളുമായിരുന്നു. ഇതിലെ കാളിപ്പിള്ളയായ ശ്വേതാമേനോനും മല്ലികയും ആസിഫ് അലിയുമെല്ലാം കുറവുകളില്ലാത്ത മികവാണ് കഥാപാത്രങ്ങളോട് കാട്ടിയത്.
മധുപാല്‍ എന്ന ഇന്ത്യന്‍ സംവിധായകനും കരേന്‍ ഷഖ്നാസ് റോവ് എന്ന റഷ്യന്‍ സംവിധായകനും ചിത്രങ്ങളുടെ ട്രീറ്റ്മെന്‍റില്‍ ചിലയിടങ്ങളില്‍ ഒരേ തൂവല്‍പ്പക്ഷികളായി കടന്നുപോകുന്നത് കാണാനാവുമെന്നാണ് ചിത്രം കണ്ടിറങ്ങിയ ബ്രസീലിലെ ചലച്ചിത്ര നിരൂപകന്‍ വാന്‍ ജോ പറഞ്ഞത്.
‘വൈറ്റ് ടൈഗറി’ല്‍ ഒരു യുദ്ധ ടാങ്കറിനെ മനുഷ്യനെപ്പോലെ നമുക്കുമുന്നില്‍ സംവിധായകന്‍ അവതരിപ്പിച്ചു. അതേസമയം, ‘ഒഴിമുറി’യില്‍ ഒരു മനുഷ്യനെ പ്രഹരശേഷിയുള്ളൊരു പര്‍വതമാക്കി ചിത്രീകരിച്ചു. ഏതുസമയവും പൊട്ടിയൊലിക്കാവുന്ന ലാവ തിളച്ചുപൊന്തുന്ന ഒരഗ്നി പര്‍വതം. ഇതൊരു നടന്‍െറ വിജയവും സംവിധായകന്‍െറ കരുത്തമാണെന്ന് വാന്‍ ജോ എടുത്തുപറഞ്ഞു.
തെക്കന്‍ തിരുവിതാംകൂറിന്‍െറ ഹൃദയരേഖകള്‍ക്കുള്ളിലൂടെ സൂക്ഷ്മമായി നടത്തുന്ന സഞ്ചാരമാണ് ‘ഒഴിമുറി’. നായര്‍ തറവാടുകളിലെ മക്കത്തായവും മരുമക്കത്തായവും അധികാരത്തിന്‍െറ രണ്ട് ശക്തമായ കോട്ടകളായി ‘ഒഴിമുറി’യില്‍ കടന്നുവരുന്നുണ്ട്.
അതേസമയം, ‘വൈറ്റ്ടൈഗറി’ല്‍ രണ്ട് മഹാ സാമ്രാജ്യങ്ങള്‍ യുദ്ധക്കൊതിയുടെ കോപ്പുകൂട്ടല്‍ നടത്തുന്നതിന്‍െറ പച്ചയായ വിവരണം നല്‍കുന്നു.
മനുഷ്യന്‍െറ ഉള്ളിലെ സ്നേഹമെന്ന നനുത്ത വികാരത്തിന് ഉണക്കി ഭേദമാക്കാനാവാത്ത മുറിവുകളില്ളെന്ന് ഈ സിനിമകള്‍ പഠിപ്പിക്കുമ്പോള്‍ യുദ്ധവും കലാപവും പ്രതിഷേധവും വലിയ അര്‍ഥതലങ്ങളില്‍നിന്ന് നമ്മുടെ കാല്‍ച്ചുവടിലേക്ക് ചുരുങ്ങുന്നതായി തോന്നും. രണ്ട് ചിത്രങ്ങള്‍ വെളുത്ത സ്ക്രീനില്‍ അവസാനിക്കുമ്പോള്‍ സംവിധായകര്‍ രണ്ടുപേരും വലിയ കള്ളന്മാരായി അനുഭവപ്പെടും. രണ്ടു മണിക്കൂര്‍നേരം സിനിമ കണ്ടിരുന്ന പ്രേക്ഷകന്‍െറ ഹൃദയം സ്വന്തം സിനിമയിലെ കഥാപാത്രങ്ങളെ ഇറക്കിവിട്ട് കവര്‍ന്നുകൊണ്ടുപോകുന്ന സംവിധായകരുടെ വലിയൊരു തസ്കരവിദ്യയായിരുന്നു ‘ഒഴിമുറി’യും ‘വൈറ്റ് ടൈഗറും

Lilet Never Happened...

ലിലെറ്റ് പിന്തുടരുകയാണ്

പെണ്‍മേനിയുടെ ചുവപ്പുതേടി തെരുവുകളില്‍ ഇറങ്ങുന്ന കഴുകന്‍െറ കിടക്കവിരിക്കുള്ളിലേക്ക് മകളെ തിരുകിവെക്കാന്‍ കച്ചവടമുറപ്പിക്കുന്ന ഒരമ്മ. അവരുടെ വര്‍ത്തമാനങ്ങളില്‍നിന്നും ഇളം ശരീരംകൊത്തിമുറിക്കപ്പെടുമെന്ന സത്യം തിരിച്ചറിയുന്ന 12 വയസ്സുകാരി. അവളുടെ മുഖത്തെ നിഷ്കളങ്കതയും അമ്മയുടെ മുഖത്തെ പണക്കൊതിയും ചേര്‍ത്തുകെട്ടിയ ചരടിനെ ‘ലിലെറ്റ് നെവര്‍ ഹാപ്പന്‍സ്’ എന്നു വിളിക്കാം. പെണ്‍ശരീരം കച്ചവടമുറപ്പിച്ച് കിടപ്പറയിലേക്ക് ഒളിച്ചുകടത്താനുള്ള സുഖഭോഗ വസ്തു മാത്രമായി കണക്കാക്കുന്ന ലോകത്തിനു മുന്നില്‍ ഫിലിപ്പേന്‍സിന്‍െറ ഹൃദയമായ മനിലയില്‍നിന്ന് പറത്തുതുടങ്ങിയ കഥയാണ് ലിലെറ്റ് എന്ന പെണ്‍കുട്ടിയടേത്. അതുവരെ കാണാത്ത സ്നേഹത്തിന്‍െറ മാംസം പുരണ്ട ചിരിയില്‍ ജീവിതം അലിഞ്ഞുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍െറ കഥയാണ് ‘ലിലെറ്റ് നെവര്‍ ഹാപ്പന്‍റ്’ എന്ന ചിത്രത്തിലൂടെ ജേക്കോ ഗ്രോന്‍ എന്ന നെതര്‍ലാന്‍റുകാരന്‍ പറയുന്നത്. ഒരു ഡോക്യുമെന്‍ററി ചെയ്യാന്‍ ഫിലിപ്പിയന്‍സിലേക്ക് പോയതാണ് ജേക്കോ. അവിടെ തെരുവിന്‍െറ ചുവന്ന മടിത്തട്ടില്‍ പിഞ്ചു പ്രായം മാറാത്തൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. മുഴുവന്‍ സമയ മാംസ വില്‍പനക്കാരി. ലിലെറ്റ് എന്നു പരിചയപ്പെടുത്തിയ ആ കുട്ടി അവളുടെ അഴുക്കുചാല്‍ നീന്തിക്കടന്ന പ്രതിരോധത്തിന്‍െറ കഥ ജേക്കോക്ക് പറഞ്ഞുകൊടുത്തു. കുട്ടിത്തം വിട്ടുമാറാത്ത അവളുടെ നാവില്‍നിന്ന് പുറത്തുവന്ന ആ സത്യങ്ങള്‍ അയാളുടെ ഉള്ളില്‍ നീറുന്ന പൊള്ളലുകള്‍ വീഴ്ത്തി. അങ്ങനെ ഡോക്യുമെന്‍ററി സംവിധായകന്‍ ആദ്യമായൊരു സിനിമക്ക് തിരക്കഥയെഴുതാന്‍ ശ്രമിച്ചു. ദിവസങ്ങള്‍കൊണ്ട് ലിലെറ്റെന്ന പെണ്‍കുട്ടി നടന്ന വഴികളും അവളുടെ കാലില്‍ തറച്ച മുള്ളുകളും ജേക്കോ തന്‍െറ തിരക്കഥയില്‍ നോവിന്‍െറ പ്രതിഷേധങ്ങള്‍ നിറച്ചെഴുതി. തിരക്കഥ സിനിമയിലേക്ക് ചേക്കേറാന്‍ പിന്നെയും വേണം കടമ്പകള്‍. കുരുന്നുകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത് സംബന്ധിച്ച് നിരവധി സിനിമകളും നാടകങ്ങളും ലോകം മുഴുവന്‍ ഇറങ്ങിയിട്ടുണ്ട്. അവിടെ വ്യത്യസ്തയായ ഈ പെണ്‍കുട്ടിയെ കൊണ്ടുവന്ന് നിര്‍ത്തുക പ്രതിസന്ധിയായി. ഏറെ അന്വേഷണത്തിനൊടുവില്‍ ജാമില്ല വാന്‍ സെര്‍ഹള്‍സ്റ്റ് എന്ന സാമൂഹിക പ്രവര്‍ത്തകയെ കണ്ടുമുട്ടുന്നു. ലിലെറ്റ് എന്ന ചെറുശരീരത്തില്‍നിന്ന് വീണ ചോരയുടെ കണക്കു പറയാനും ലോകം ഇനിയുമൊരു ലിലെറ്റിനെ തെരുവിന്‍െറ മടിയിലേക്ക് പെറ്റെറിയരുതെന്ന് ഓര്‍മപ്പെടുത്താനും ജാമില്ല തീരുമാനിച്ചു. അങ്ങനെ മൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടം, പ്രതിസന്ധികളില്‍ തട്ടിവീണും തളര്‍ന്നും ആ സിനിമ ചിത്രീകരിച്ചു. ആദ്യസീന്‍ മുതല്‍ അവസാനം വരെ നെഞ്ചില്‍ കത്തിച്ചുവെച്ച നീറ്റലുള്ള നെരിപ്പോടായി ലിലെറ്റ് നിറഞ്ഞുപതിഞെരിയുന്നു. ഗോവയിലെ അന്താരാഷ്ട്രാ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞപ്പോള്‍ സംവിധായകനെ പ്രേക്ഷകര്‍ വാരിയെടുത്തു. മേളയുടെ മനസ്സും കൈകളില്‍ ചേര്‍ത്തുപിടിച്ചാണ് ജേക്കോ വേദിവിട്ടകന്നത്.


അവള്‍ വെറുമൊരു പെണ്ണല്ല
മനിയിലെ തെരുവില്‍ ചപ്പുചവറുകള്‍ വാരിവില്‍ക്കുന്ന നാടോടികളുടെ കൂട്ടത്തില്‍നിന്നാണ് ലിലെറ്റെന്ന പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സ്വന്തം അമ്മ വിലപറഞ്ഞ് വില്‍ക്കുന്ന കാഴ്ച നേരില്‍ കണ്ടപ്പോള്‍ ആ ഹോട്ടലിന്‍െറ പിന്നാമ്പുറം വഴി ഓടി രക്ഷപ്പെട്ട ലിലെറ്റ് എത്തിപ്പെട്ടത് തെരുവിലെ അരണ്ട വെളിച്ചം നിറഞ്ഞ യാതനയിലേക്കാണ്. അവിടെ പക്ഷേ, അവള്‍ ശാരീരികവും മാനസികവുമായി സുരക്ഷിതയായിരുന്നു. ആ സുരക്ഷിതമായ ഒളിമറയില്‍നിന്നാണ് പൊലീസ് അവളിലെ കുരുന്നു ജീവനെ ജയിലിലടച്ചത്. ജയിലില്‍ പരിഗണന കിട്ടാനും ജാമ്യം നേടാനും ആ ശരീരം വിട്ടുകൊടുക്കാന്‍ പറയുന്ന പൊലീസുകാരന്‍െറ മുഖത്തടിക്കുന്ന ലിലെറ്റാണ് കഥ പറച്ചിലില്‍ ആദ്യത്തെ വഴിത്തിരിവുണ്ടാകുന്നത്. അവളുടെ ആ പ്രഹരം ചെന്നു പതിച്ചത് ആ പൊലീസുകാരന്‍െറ മുഖത്ത് മാത്രമല്ല, സമൂഹത്തിലെ പെണ്‍കൊതിയുടെ ക്രൂര മുഖങ്ങളിലായിരുന്നു. പക്ഷേ, അതിന്‍െറ പ്രതികരണം ക്രൂരമായിരുന്നു. കുഞ്ഞ് ലിലെറ്റിന്‍െറ മുഖവും മേനിയും അയാളുടെ ബൂട്ടും കൈകളും ബലം പരീക്ഷിച്ച് അവശയാക്കി. ഏതൊരു ദുര്‍ബല പ്രതികരണവും അവസാനിക്കും പോലെ അവളും പരാജയപ്പെട്ടു വീണു.
ആ ലോക്കപ്പ് മുറിയില്‍ നിന്നാണ് ലിലെറ്റിനെ ജീവിതത്തിലേക്ക് ക്ളെയര്‍ എന്ന സാമൂഹിക പ്രവര്‍ത്തക രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ജാമ്യം നേടിയ ലിലെറ്റിനെ അമ്മയുടെ അടുത്തേക്കാണ് സ്നേഹസമ്പന്നയായ ക്ളെയര്‍ എത്തിക്കുന്നത്. എന്നാല്‍, അതായിരുന്നു അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ ശിക്ഷ. വൈകാതെ ആ മാംസത്തെരുവില്‍നിന്ന് ലിലെറ്റ് സ്വന്തം ശരീരത്തെ രക്ഷിക്കാന്‍ ഡാന്‍സ് ബാറിലേക്ക് ജീവിതം പറിച്ചുനട്ടു. ഒരു പരിഥിവരെ സുരക്ഷിതമായിരുന്ന അവിടെ അവളുടെ ശരീരം ആദ്യമായി വില്‍പനക്ക് വെക്കേണ്ടി വരുന്നു. ശരീരത്തിന്‍െറ കച്ചവടസാധ്യതയെക്കുറിച്ച് പറഞ്ഞുപഠിപ്പിക്കുന്ന ബാര്‍ ഓണര്‍, നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചുപിടിക്കാനാവാത്തതില്‍ സ്വയം കലഹിക്കുന്ന സ്ത്രീകള്‍ പെണ്ണുടല്‍ കനവുകണ്ട് മൂക്കറ്റം കുടിച്ച് മദിക്കുന്ന ആണ്‍ സിംഹങ്ങളും ലിലെറ്റിന്‍െറ മുന്നില്‍ വേഷങ്ങളായി കടന്നുവരുന്നു.
അവിടെയൊരു സ്ത്രീയെന്ന സാധ്യതയെ അവള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു. അവളിലെ കുരുന്നു പെണ്‍കുട്ടിയോടുള്ള വാത്സല്യമല്ല, മറിച്ച് ശരീരത്തിലേക്ക് തുറക്കുന്ന മാംസക്കൊതിയുടെ ചിരിയാണ് പലരിലും അവള്‍ കാണുന്നത്. ഡാന്‍സ് മുറിയില്‍ വന്ന് ഇളയച്ചന്‍ ലിലെറ്റിന്‍െറ ശരീരത്തിന് വിലയിടുന്ന ഒരു രംഗമുണ്ട്. 500 പെസോ എന്ന് കേള്‍ക്കുമ്പോള്‍ അയാള്‍ക്കുവേണ്ടി ആ രാത്രി മാറ്റിവെക്കാന്‍ ബാര്‍ നടത്തിപ്പുകാരി മാഡം ക്യൂറിംങ് ആവശ്യപ്പെടുന്നു. വീട്ടില്‍ നിന്ന് ഓടിപ്പോന്നത് ഈ കാട്ടാളനു വഴങ്ങാന്‍ മടിച്ചിട്ടാണെന്ന് പറഞ്ഞു പിന്‍മാറാന്‍ നോക്കുന്നുണ്ടെങ്കിലും അവള്‍ പ്രതിതോധത്തിലാകുന്നു. തുടര്‍ന്ന് ഒരു തികഞ്ഞ അഭിസാരികയെപ്പോലെ അവള്‍ ഡാന്‍സ് ഹാളിന്‍െറ നടത്തളത്തിലിറങ്ങി സ്വന്തം ശരീരത്തിനെ ലേലത്തില്‍ വെക്കുന്നു. ആ കുരുന്നു ശരീരത്തെ കൊത്തി പറിച്ചെടുക്കാന്‍ 1000, 2000, 3000 ...എന്നിങ്ങനെ തുക ഉയരുന്നു. ആ ലേലം വിളിക്കിടയില്‍ അര്‍ഥമയക്കത്തില്‍ അവളുടെ കുഞ്ഞിക്കണ്ണുകളിലെ നിഷ്ങ്കത കണ്ട ചെറുപ്പരന്‍ 10000 പെസോ വിലയിടുന്നു. ചെറിയച്ചനില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയ അവള്‍ ആ സമ്പന്നനൊപ്പം ആ രാത്രി പങ്കിടാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അവളിലെ നിഷ്കളങ്ക മാലാഖയെ രക്ഷിക്കാനുള്ള ദൗത്യം മാത്രമായിരുന്നു തന്‍െറ ലേലം വിളിയെന്ന് പറഞ്ഞ് അവളെ അദ്ഭുതപ്പെടുത്തുന്ന യുവാവ് ചിത്രത്തില്‍ അലിവിന്‍െറ ഒരു സാന്നിധ്യമായി കടന്നു പോവുകയാണ്.
ആ കാഴ്ചകള്‍ പകര്‍ത്തി 12 വയസ്സുകാരി പെണ്‍കുട്ടിയിലൂടെ ജേക്കോ സിനിമ പറഞ്ഞു തുടങ്ങുമ്പോള്‍ പല രംഗങ്ങളും കണ്ടിരിക്കാന്‍ ഒരു ഹൃദയത്തിന്‍െറ കരുത്ത് പോരാതെവരും.
ഡാന്‍സ് ബാറിലെ പൊലീസ് റെയ്ഡിലൂടെ പിന്നെയും തെരുവിലകപ്പെട്ട ലിലെറ്റ് സ്വന്തം കഴിവിലൂടെ പിന്നെയും പിന്നെയും നഗരത്തെ തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു. ലിലെറ്റ് എന്ന കുരുന്നു പെണ്‍കുട്ടിയല്ല ഇവിടെ കഥപറയുന്നത്, ലോകത്താകമാനം പ്രതിവര്‍ഷം മാംസ വിപണിയിലേക്ക് സമൂഹം വലിച്ചെറിയുന്ന 1.6 മില്യണ്‍ കുട്ടികളാണ് ഈ കഥയിലെ മുഖ്യകഥാപാത്രം.
ഡേവിഡ് സ്ചിസ്ഗാള്‍, നിന അല്‍വാര്‍സ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘വെരി യംഗ് ഗേള്‍സ്’ എന്ന ചിത്രവും 2010 ല്‍ ഓസ്കാര്‍ അക്കാദമി നോമിനേഷന്‍ നേടിയ ആഫ്രിക്കന്‍ ചിത്രമായ ‘ലൈഫ് എബോ ആള്‍’ ഉം 2002 ലെ ‘സോന്നി’ യെന്ന അമേരിക്കന്‍ ചിത്രവുമെല്ലാം പറഞ്ഞുതന്നത് ബാല വേശ്യകളുടെ നീറുന്ന അനുഭവങ്ങളായിരുന്നു. എന്നാല്‍ ലിലെറ്റ് പറയുന്നത് ഒരു പെണ്‍കുട്ടിയെ ചുറ്റുപാടുകള്‍ എങ്ങനെ ചതിവലയില്‍ കുരുക്കുമെന്ന സത്യമാണ്. ഈ കഥപറച്ചിലില്‍ ഒരിടത്തും സംവിധായകന്‍െറ മസാലകലര്‍ന്ന വാചകങ്ങളോ സീനുകളോ ഇല്ല. ഉള്ളതെല്ലാം ലിലെറ്റെന്ന പെണ്‍കുട്ടിയുടെ ഒട്ടിയവയറിന്‍െറ നിര്‍വികാരമായ തേങ്ങല്‍മാത്രം.

Thursday, September 16, 2010

Tuesday, September 7, 2010

Thursday, September 2, 2010


Wireless cellular phone video security solution is here adding a sense of private security and safety it offers you real-time video monitoring.


Wireless mobile phone video security solution
This technology utilizes the most powerful software applications
for remotely monitoring
from Everywhere in the world.

This is a solution that will turn any standard mobile phone into a high end security device.

The surveillance system brings video from video source such as USB or IP Webcam to your cell phone. It contains both the client and server application.

You can see your home, company, babysitter, parents, pets, etc.


You can watch online snapshots from your cameras on cell phone using
any kind of internet connection from any location in the world.
In case of invasion, a real picture helps prevent false alarm and cancel police dispatches to avoid the fines.

Enjoy the liberty of viewing all your webcams
on cell phone anytime and from everywhere with just the press of a button.



How does cellular surveillance work:


You connect your camera (USB, IP camera, or Camcoder) to your home computer
and install the application.

The software records video and sound from camera and sends it, as compressed
media stream, to web server.

You login to this Web server from your cell phone and see your webcam.

No particular software for your cell phone is needed.



All about mobile video security.

Saturday, July 3, 2010

Wednesday, June 23, 2010

Wednesday, March 3, 2010

Tuesday, December 1, 2009

Sunday, September 27, 2009

Monday, August 31, 2009

Saturday, August 29, 2009

Saturday, August 22, 2009

Wednesday, July 22, 2009

Tuesday, July 14, 2009

Sunday, June 7, 2009

Tuesday, May 26, 2009

Monday, March 30, 2009